Search

Within and beyond

nabeel thalakkatt

സ്മാരക ശിലകൾ

alien-headstone

              ആ കല്ലിനു ചുറ്റും എന്നും വസന്തമാണ്. വള്ളിപ്പടർപ്പുകൾ ഒരിക്കലും അതിനെ മൂടാറില്ല. ചുമപ്പും മഞ്ഞയും കാട്ടുപൂക്കൾ. അനേകായിരം പൂമ്പാറ്റകൾ.തണലിട്ടിരുന്ന മൈലാഞ്ചി ചെടി ഒരു ചെറിയ മരമായി വളർന്നിരിക്കുന്നു. വെട്ടുകല്ലിന്റെ മതിലിനപ്പുറം പള്ളിപ്പറമ്പാണ് .

പള്ളിക്കാടുകൾക്കും സെമിത്തേരികൾക്കും ഒരിക്കലും അവനെ സ്വീകരിക്കാൻ കഴിയുമാ.യിരുന്നില്ല. ഒരു നേർച്ചപ്പെട്ടിയിലും ആ കയ്യിൽ നിന്ന് കാശ് വീഴാത്തതിനാലാവണം.

ആളുകൾ ആരും ഇന്ന് ഈയിടത്തെ കുറിച്ചു ഓർക്കാറില്ല. പറമ്പിൽ കളിയ്ക്കാൻ വരുന്ന കുട്ടികൾ ചിലപ്പോഴൊക്കെ ആ കല്ലിനു മുകളിൽ ഇരിക്കും, മഴയത്തു മൈലാഞ്ചി കുടക്കു കീഴിൽ നിന്ന് പുതുമണ്ണിന്റെ മണം ആവോളം വലിച്ചെടുക്കും.

സ്വർഗ്ഗത്തിലെയും നരകത്തിലെയും കണക്ക് പുസ്തകത്തിൽ ആ പേര് കാണില്ല. കല്ലിനടിയിൽ, മണ്ണിനു കീഴെ, അവൻ ഉറക്കത്തിലാണ്.

Advertisements

അനന്തരം

ghosts2

വിളക്ക് കാലുകൾക്കു കീഴെ മാത്രം കട്ട പിടിച്ച മഞ്ഞ വെളിച്ചത്തെ മുറിച്ചുകൊണ്ട് ബസ് പാഞ്ഞു.ഇടക്ക് ഡ്രൈവറുടെ സംസാരം കേൾക്കാം. കണ്ടക്ടറോഡാണ്. കൂടുതലും നഷ്ടങ്ങളെ പറ്റി ആണ്.ഈ രാത്രി നഷ്ടപ്പെട്ട ഉറക്കം. അടിക്കാതെ പോയ ലോട്ടറി. ചെറിയ വിലക്ക് വിറ്റ് പോയ വീടും പറമ്പും.

ചെറിയ ആ മണി ശബ്ദം പരാതികൾക്കിടയിൽ വേറിട്ട് കേട്ടു. പിറകോട്ടു തിരിഞ്ഞു നോക്കിയിട്ടും ആരും ഇറങ്ങുന്നത് കണ്ടില്ല. പരാതിയുടെ ആക്സിലറേറ്ററിൽ വീണ്ടും കാൽ അമർന്നു.

ഇടക്കൊന്നു രണ്ടു തവണ കൂടി ആളില്ലാത്ത മണിയൊച്ച കേട്ടു. പരാതി കഥകൾക്ക് പകരം പ്രേതക്കഥകളായി ചർച്ച. ചുരത്തിലെ യക്ഷിയുടെ കഥ. വേലി തകർത്തു താഴേക്ക് പറന്ന അനേകം ആത്മാക്കളുടെ കഥ. അടുത്ത ഹെയർപിന്നിലെ ഭണ്ഠാര കുറ്റിയിലേക്ക് ഒരു നാണയത്തുട്ടുകൂടി വീണു.
അടുത്ത മണിയൊച്ചയിലും വാതുക്കൽ ആളുണ്ടായിരുന്നില്ല. പിന്നീട് കഥകൾ ഒന്നും കേട്ടില്ല.

ഒറ്റ ബെല്ലിനു അർത്ഥം ഒന്നേ ഒള്ളൂ . നിർത്താൻ!

 

മാലാഖ

a31d82f513e1ff4dd44602c90eaed237
ഈ പറമ്പിലേക് ഇത്ര ഏറെ ആളുകൾ  കേറി കാണുന്നത് ഇതാദ്യമാണ്. പറമ്പിനു നടുവിലെ പ്ളാവിന്റെ ചോട്ടിലേക്കാണ് എല്ലാരും .

പന്ത് തപ്പി പോയ പിള്ളേരാണ് ആദ്യം കണ്ടത് . മരത്തിനു മുകളിൽ, ഉയരത്തിൽ ഒരു വെള്ള ചിറക് . തോട്ടി കെട്ടി, വലിച്ചു ചാടിക്കാൻ നോക്കുന്നുണ്ട് ചിലർ .  താഴെ നിന്ന് നോക്കുമ്പോൾ ഒരു ചിറകു മാത്രമേ കാണുന്നുള്ളൂ . തോട്ടിയുടെ അടുത്ത വലിയിൽ ഒരലർച്ച കെട്ടു. താഴേക്കു വീഴുന്ന മാലാഖയെ വീതിക്കാൻ എല്ലാരും തയ്യാറായി. നിലത്തു വീണപ്പോൾ ആരോ  വിളിച്ചു പറഞ്ഞു. ഇതാ വട്ടനാണ് . അയാളെ ആ ചോരയിൽ വിട്ടിട്ട് എല്ലാരും തിരിഞ്ഞു നടന്നു.

അച്ഛന്റെ ഒക്കത്തിരുന്നവൻ തിരിഞ്ഞു നോക്കിയപ്പോൾ ചോരയിൽ കുറെ വെളുത്ത തൂവലുകൾ കാണാമായിരുന്നു.

തണൽ

step0002

ഗേറ്റിനുള്ളിൽ പൂട്ടി നിർത്തിയിരിക്കുകയാണ് ആ കാടിനെ. ഇടക്കെവിടെയോ ഒരു വീടുണ്ട് . അതിനും അകത്തു എവിടെയോ കുറെ ഓർമ്മകളും .
മഞ്ഞ ഭിത്തിയിൽ ഒരു ചിത്റം കാണാം . കൈയ്യെത്താ മൂലയിൽ എന്നോ വരച്ചിട്ടതാണ് .ആരും മായ്ച് കളയാതിരിക്കാൻ.

ഇന്ന്  ആ വീടേ മറന്നു പോയിരിക്കുന്നു. മുറ്റത്തെ  ജമന്തിയും മുല്ലയും എല്ലാം  ആ കാടിന്റെ തണലിലാണ്. ഭിത്തിയിലെ വരകളും  ഓർമ്മകളും .

-നബീൽ തലക്കാട്ട്

The road ahead

old-couple-tra-que-hoi-an

All I can see are portions of their heads.They turn,shake and lean to the next shoulder.Once in a while his hand comes up , combs her hair and goes behind the seat.

Now it has started to pour.Window shutters closed and the dim yellow lights came on. I’ve been sitting in the bus for 3 hours and I couldn’t feel my legs. I got up and walked to those heads. The yellow light shined on their cheeks.The wrinkled skins, they were happy.They even enjoyed the broken road. Each turn the bus took, every jump the road made, brought a smile on their faces. I saw myself on the silver pane.I looked old and tired. I looked around and all I saw were more wrinkles. I turned to the heads again.Their cheeks shined brighter than the light.They were young, in an old skin.

Nabeel Thalakkatt

Starting Trouble

It’s always fun to look back and see how we started  🙂

 

      Till this very moment, I’ve not written anything other than my lecture notes or assignments. I’ve been planning to write something for quite a long time, but then the question “What to write?” pulls me back.Now I realize that, to begin with I should write something to overcome the “WHAT TO WRITE?”

Yeah..they call it starting trouble.I call it my first article 😊

സവർണ്ണൻ

Finger-Pointing.png

കടവിൽ ഇറങ്ങീപ്പോ ആളുകള് കല്ലെടുത്തെറിഞ്ഞു.

ചെറുമി ഇറങ്ങ്യ അശുദ്ധാവൂന്ന് .

കുളം കുത്തിയ അപ്പനെ ഓർത്തപ്പോ ചിരി വന്നു.

കൊണ്ട കല്ലിനു പകരം ആ ചിരി ഞാൻ കടവിലേക്കെറിഞ്ഞു .

അവർ

 

forest-road-mud

നടക്കുന്തോറും റോഡിൻറെ വീതി കൂടി വരുന്നതായി തോന്നി.മണ്ണിട്ട വഴിയിൽ നിന്നും കറുത്ത, വീതിയുള്ള പുതിയ പാതയിലേക്ക്.അച്ഛന്റെ കൈ പിടിച്ച് വഴിയുടെ അങ്ങേ തലക്കൽ നിന്നും വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ നടപ്പാണ്. കൂടെ നടന്നവരെല്ലാം എവിടെയോ മറഞ്ഞു. ചിലർ ഏറെ പിറകിലാണ്. വലിയ വഴിയുടെ ഓരത്ത് ചിലരെ കാണാം. കണ്ണിൽ വിശപ്പും ദാഹവും. മുഖം വെട്ടിച്ച് ഞാൻ നടന്നു. ചിലർ എനിക്ക് എതിരെ വരുന്നുണ്ട്. എങ്ങും എത്താതായപ്പോൾ മടങ്ങുകയാണെന്ന് തോന്നി. തോറ്റു പോയവർ .

ചില്ലിട്ട കെട്ടിടത്തിൽ നിന്ന് നോക്കുമ്പോൾ പഴയ മൺ വഴി കാണാനില്ല.വീതിയേറിയ വഴി പിറകോട്ടും വളര്ന്നിരിക്കുന്നു.അന്ന് തിരിഞ്ഞു നടന്നവർ തോറ്റവർ ആയിരുന്നില്ല.

– നബീൽ തലക്കാട്ട്

 

സ്വപ്നം

o-FATHER-DAUGHTER-facebook

      ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണയാൾ. ബസ്സിലെ പാട്ടിലോ പുറത്തെ കാഴ്ച്ചകളിലോ ശ്രദ്ധിക്കുന്നതായി തോന്നിയില്ല .കയ്യിലെ പൊതിയിൽ മുറുകെ പിടിച്ചിട്ടുണ്ട്.കണ്ണിനടിയിൽ ഉറക്കക്കുറവിന്റെ കറുപ്പ് . ഇടക്ക് പോക്കെറ്റിൽ നിന്ന് കാശെടുത്ത് എണ്ണി നോക്കുന്നത് കണ്ടു. ഓവർടൈമിന്റെ പൈസ ആവും .

സമയം രാത്രി വളരെ വൈകി. ഒട്ടുമിക്ക യാത്രക്കാരും ഉറക്കമായി. ഞാനും. ഗട്ടറിൽ വീണു ഉറക്കമെണീക്കുംപോളും അയാൾ പുറത്തേക്ക് നോക്കി ഇരിപ്പുണ്ട് .

നേരം വെളുത്തു തുടങ്ങി. ആകാശത്ത് കാർമേഘം ഇരുണ്ടു കൂടിയിട്ടുണ്ട് .

സ്റ്റോപ്പ്‌ എത്തിയപ്പോൾ അയാൾ ഇറങ്ങി. ഇടതു വശത്തുകൂടി പാഞ്ഞു വന്ന ഒരു കാർ അയാളുടെ കയ്യിൽ തട്ടി കടന്നു പോയി. റോഡിൽ വീണ പോതിക്ക് മുകളിലൂടെ കാർ പാഞ്ഞു .

ചെളി പുരണ്ട ആ പൊതിയും എടുത്ത് അയാൾ നടക്കുന്നത് കണ്ടു. കീറിയ ആ പൊതിയിൽ നിന്ന് ഒരു സ്കൂൾ ബാഗിന്റെ വള്ളി തൂങ്ങുന്നുണ്ടായിരുന്നു .

ബസ്‌ നീങ്ങിതുടങ്ങി .ചാറിത്തുടങ്ങിയ മഴ ബസ്സിന്റെ ഷട്ടറുകളെ അടച്ചു.ഞാൻ വീണ്ടും ഉറക്കത്തിലേക്കു വീണു .

………………………………………………………………………………..

മഴച്ചാറ്റൽ കൊണ്ടവൾ ഓടി വരുന്നുണ്ട് .പിറകെ അയാളും . അയാളുടെ കണ്ണിനടിയിൽ ഇപ്പോൾ ആ കറുപ്പ് കാണുന്നില്ല . ജൂണ്‍ ഒന്നിന്റെ മഴ ആ ബാഗിലെ ചെളിയും കഴുകി കളഞ്ഞിരിക്കുന്നു.

-നബീൽ തലക്കാട്ട്

Create a free website or blog at WordPress.com.

Up ↑